പത്തനംതിട്ട: കോയിപ്രം ഗ്രാമപഞ്ചായത്ത് വാർഡ് 08 (കൈരളിപ്പടി മേല്‍ഭാഗം), തിരുവല്ല മുനിസിപ്പാലിറ്റി വാര്‍ഡ് 23 (തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം മെയിന്‍ റോഡ് മുതല്‍ തിരുവല്ല മുനിസിപ്പാലിറ്റി ക്രിമറ്റോറിയം വരെയുള്ള ഭാഗങ്ങള്‍), കോന്നി ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08,11 പൂര്‍ണ്ണമായും, വാര്‍ഡ് 14 (കൊട്ടക്കുന്ന് കോളനിക്ക് താഴെ മഠത്തില്‍ കാവ് ഉള്‍പ്പെടുന്ന ഭാഗം ), മൈലപ്ര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02 പൂര്‍ണ്ണമായും , പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 14 (തലയറ വഞ്ചിപ്പടി ഭാഗം), വാര്‍ഡ് 04 (ചാരുംകുഴി ഭാഗം മുതല്‍ പുലരി ജംഗ്ഷന്‍, ഭൂതക്കുഴി മുരുപ്പ് , ഐ ടി സി പടി ഭാഗം വരെയുള്ള പ്രദേശങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബർ ഒന്നു വരെ കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്‍ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ .എസ് .അയ്യർ പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്‍ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബർ ഒന്നിന് അവസാനിക്കും.