മലപ്പുറം: ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കെല്‍ട്രോണുമായി സഹകരിച്ച് ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക് മെയിന്റന്‍സ്) അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുള്ളവര്‍ സെപ്തംബര്‍ 15നകം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിര്‍ദിഷ്ട അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2734932.