കൊല്ലം: ജില്ലയില്‍ ഇന്ന് 2828 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2325 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2822 പേര്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 391 പേര്‍ക്കാണ് രോഗബാധ.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-93, കരുനാഗപ്പള്ളി-57, പരവൂര്‍-38, കൊട്ടാരക്കര-28 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇട്ടിവ-89, കരവാളൂര്‍-84, തഴവ-83, അഞ്ചല്‍-81, തൃക്കോവില്‍വട്ടം-77, വെട്ടിക്കവല-74, പിറവന്തൂര്‍-62, ഇടമുളയ്ക്കല്‍, പട്ടാഴി എന്നിവിടങ്ങളില്‍ 60 വീതവും മൈനാഗപ്പള്ളി-54, ഉമ്മന്നൂര്‍-52, ചാത്തന്നൂര്‍, നെടുമ്പന പ്രദേശങ്ങളില്‍ 49 വീതവും ചിതറ-47, ശൂരനാട് നോര്‍ത്ത്-46, മൈലം, തേവലക്കര, കുലശേഖരപുരം ഭാഗങ്ങളില്‍ 45 വീതവും ചവറ-44, വെളിയം-43, ഓച്ചിറ, ഏരൂര്‍ എന്നിവിടങ്ങളില്‍ 42 വീതവും ഇളമ്പള്ളൂര്‍-41, കൊറ്റങ്കര-40, എഴുകോണ്‍, കല്ലുവാതുക്കല്‍ പ്രദേശങ്ങളില്‍ 38 വീതവും ചിറക്കര-37, പെരിനാട്-36, നെടുവത്തൂര്‍-35, ചടയമംഗലം, തൃക്കരുവ, തെക്കുംഭാഗം, തെന്മല ഭാഗങ്ങളില്‍ 34 വീതവും ക്ലാപ്പന-29, പന്മന-28, പത്തനാപുരം-27, വെളിനല്ലൂര്‍ -26, പൂയപ്പള്ളി, കുണ്ടറ എന്നിവിടങ്ങളില്‍ 24 വീതവും അലയമണ്‍, കടയ്ക്കല്‍, കുമ്മിള്‍, തലവൂര്‍, പൂതക്കുളം പ്രദേശങ്ങളില്‍ 23 വീതവും ഈസ്റ്റ് കല്ലട-22, പവിത്രേശ്വരം-21, വിളക്കുടി, കുളക്കട ഭാഗങ്ങളില്‍ 19 വീതവും നീണ്ടകര-18, ആദിച്ചനല്ലൂര്‍-17, തൊടിയൂര്‍, കുന്നത്തൂര്‍, ഇളമാട് എന്നിവിടങ്ങളില്‍ 14 വീതവും കരീപ്ര, മയ്യനാട് പ്രദേശങ്ങളില്‍ 13 വീതവും ശാസ്താംകോട്ട-12, മേലില,പോരുവഴി, പേരയം ഭാഗങ്ങളില്‍ 10 വീതവും ശൂരനാട് സൗത്ത്-ഒന്‍പത്, നിലമേല്‍-എട്ട്, പനയം-ഏഴ്, കുളത്തൂപ്പുഴ-ആറ്, പട്ടാഴി വടക്കേക്കര, ആലപ്പാട് എന്നിവിടങ്ങളില്‍ അഞ്ചു വീതവും വെസ്റ്റ് കല്ലട-നാല്, മണ്‍ട്രോതുരുത്ത്- മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.