എറണാകുളം: സപ്ലൈകോ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഇന്‍സുലിന്‍ ഉത്പന്നങ്ങളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. അടുത്ത മാസം ഒന്നു മുതല്‍ 20 മുതല്‍ 24 ശതമാനം വരെ ഡിസ്‌കൗണ്ട് 90 ലധികം ഇന്‍സുലിന്‍ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകും. റേഷന്‍ കാര്‍ഡുമായി വരുന്നവര്‍ക്ക് ഒരു തവണ ആയിരം രൂപ വരെ ഇളവ് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.