പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില് ജില്ലയില് വിവിധ തസ്തികകളില് കരാറടിസ്ഥാനത്തില് നിയമിക്കുന്നതിന് സെപ്റ്റംബര് രണ്ട്, നാല് തീയതികളില് വാക് ഇന് ഇന്റര്വ്യൂ നടക്കും.
1. ജെ.പി.എച്ച്.എന്
യോഗ്യത: എസ്.എസ്.എല്.സി, സര്ക്കാര്/സര്ക്കാര് അംഗീകൃത സ്ഥാപനത്തില് നിന്നും ജെ.പി.എച്ച്.എന് കോഴ്‌സ് കഴിയണം. (18 മാസത്തില് കുറയാത്ത ഓക്‌സിലറി നഴ്‌സ് -മിഡ്‌വൈഫറി ട്രെയിനിങ് കോഴ്‌സ് ). കേരള നഴ്‌സിങ് കൗണ്സില് രജിസ്‌ട്രേഷന് നിര്ബന്ധം.
2. റേഡിയോഗ്രാഫര് /എക്‌സ്‌റേ ടെക്‌നിഷ്യന്
യോഗ്യത: കേരള സര്ക്കാര് മെഡിക്കല് കോളേജില് നിന്നും റേഡിയോളജിക്കല് ടെക്‌നോളജിയില് ഡിപ്ലോമ.
3. ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
ഏതെങ്കിലും വിഷയത്തില് ബിരുദമാണ് യോഗ്യത. ക്ലിനിക്കല് ചൈല്ഡ് ഡെവലപ്‌മെന്റിലുള്ള പി.ജി ഡിപ്ലോമ / ക്ലിനിക്കല് ചൈല്ഡ് ഡെവലപ്‌മെന്റില് ഡിപ്ലോമയും നവജാത ശിശു പരിചരണത്തില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടാവണം.
4. ഓഡിയോളജിസ്റ്റ്
ഓഡിയോളജി & സ്പീച് ലാംഗ്വേജ് പാത്തോളജിയില് ബിരുദമാണ് യോഗ്യത. ആര്.സി.ഐയില് ഉള്ള സ്ഥിര രെജിസ്‌ട്രേഷന്, മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം
5. മെഡിക്കല് സോഷ്യല് വര്ക്കര്
യോഗ്യത എം.എസ്.ഡബ്ല്യൂ. രണ്ട് വര്ഷത്തെ പ്രവൃത്തി പരിചയം, അട്ടപ്പാടി മേഖലയിലെ ആദിവാസി ക്ഷേമ സേവനങ്ങളിലെ പരിചയത്തില് മുന്ഗണന.
6. വി.ബി.ഡി കണ്സല്ട്ടന്റ്
യോഗ്യത സുവോളജിയില് ബി.എസ്.സി ബിരുദം. ഡി.സി.എ, കൂടാതെ മലയാളത്തില് ടൈപ്പ് ചെയ്യാനുള്ള കഴിവ് നിര്ബന്ധം
ഉദ്യോഗാര്ഥികള് വിജ്ഞാപന തീയതിക്ക് നിശ്ചിത യോഗ്യത നേടിയിരിക്കണം. 2021 സെപ്തംബര് ഒന്നിന് 40 വയസ്സ് കവിയരുത്.
ജെ.പി.എച്ച്.എന്, റേഡിയോഗ്രാഫര് /എക്‌സ് റേ ടെക്‌നിഷ്യന് തസ്തികകളിലേക്ക് സെപ്റ്റംബര് രണ്ടിനും ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ്, മെഡിക്കല് സോഷ്യല് വര്ക്കര്, വി.ബി.ഡി കണ്സല്ട്ടന്റ് തസ്തികകളിലേക്ക് സെപ്തംബര് നാലിനും രാവിലെ 9.30 ന് ബി.ഇ.എസ് സ്‌കൂളില് (ശാരദ ശങ്കര കല്ല്യാണമണ്ഡപത്തിന് സമീപം, നൂറണി പോസ്റ്റ്) വാക് ഇന് ഇന്റര്വ്യൂ നടക്കും.
താല്പര്യമുള്ളവര് വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല് രേഖ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളും പകര്പ്പുകളും സഹിതം എത്തണമെന്ന് എന്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര് അറിയിച്ചു. കൂടുതല് വിവരങ്ങള് www.arogyakeralam.gov.in ല് ലഭിക്കും. ഫോണ്: 0491-2504695, 8943374000.