വനിതാ ശിശുവികസന വകുപ്പിലെ ജില്ലാശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം ഉദുമ ജി.എച്ച്.എസ്.എസില്‍ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ചു സെമിനാര്‍, പൊതുസമ്മേളനം, സംവാദം എന്നിവ നടത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.ആര്‍ ഗംഗാധരന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാശിശുസംരക്ഷണ ഓഫീസര്‍ പി.ബിജു സ്വാഗതം പറഞ്ഞു. ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് മുഖ്യപ്രഭാഷണം നടത്തി. ഉദുമ പഞ്ചായത്ത് മെമ്പര്‍ ഹമീദ് മാങ്ങാട്, ബേക്കല്‍ പോലീസ് സ്റ്റേഷന്‍ എ.എസ്.ഐ സുരേഷ്‌കുമാര്‍, തൊഴില്‍വകുപ്പ് പ്രതിനിധി മനൂപ്, ഉദുമ സ്‌ക്കൂള്‍  പ്രിന്‍സിപ്പാള്‍ മുരളീധരന്‍ നായര്‍, ഡി.സി.പി.യു  പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷുഹൈബ്.കെ, ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍ ആയിഷത്ത് അഫീദ, ഉദുമ സ്‌ക്കൂള്‍ ഹെഡ്മാസ്റ്റര്‍  മധുസൂധനന്‍.ടി.വി  എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കാസര്‍കോട് ്‌ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍   രാമകൃഷ്ണന്‍ ചാലിങ്കാല്‍ ലഹരിവിരുദ്ധ  സെമിനാറില്‍ സംസാരിച്ചു. ഡി.സി.പി.യു ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ അഡ്വ.ശ്രീജിത്ത്  എ, കൗണ്‍സിലര്‍ നീതുകുര്യാക്കോസ്, സോഷ്യല്‍വര്‍ക്കര്‍ ശോഭ  എന്നിവര്‍ പരിപാടിക്ക് നേതൃത്വം  നല്‍കി.