കാസർഗോഡ്: തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജില്‍ കണ്ടിന്യൂയിങ് എജ്യൂക്കേഷന്‍ സെല്ലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നു മാസത്തെ ഹ്രസ്വകാല കോഴ്‌സുകളായ അലുമിനിയം ഫാബ്രിക്കേഷന്‍, ഇലക്ട്രിക്കല്‍ വയറിംഗ്, ടാലി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്ക് പത്താംതരം പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷഫോറം ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍-0467-2211400, 9496708789
