സർക്കാർ ആയുർവേദ കോളജിൽ അദ്ധ്യാപകർ, റിസർച്ച് ഫെലോ ഒഴിവിലേക്ക് കരാർ നിയമനത്തിന ുള്ള വാക്ക് ഇൻ ഇന്റർവ്യൂ ജൂണ്‍ 29ന് നടക്കും. ദ്രവ്യഗുണ, ശാലാക്യ തന്ത്ര വിഭാഗങ്ങളിൽ അധ്യാപക ഒഴിവും, കൗമാരഭൃത്യ വിഭാഗത്തിൽ റിസർച്ച് ഫെല്ലോ ഒഴിവുമാണുള്ളത്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപ്പര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 10 മണിക്ക് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ0471 2460190.
