ഇടുക്കി : കുട്ടിക്കാനം- ചപ്പാത്ത് മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുട്ടിക്കാനം-ചപ്പാത്ത് റോഡില്‍ ഏറുമ്പടം ഭാഗത്ത് കെഎസ്ഇബിയുടെ പ്രവൃത്തികള്‍ അടിയന്തരമായി നടത്തുന്നതിനാല്‍ ഞായറാഴ്ച (ഓഗസ്റ്റ് 29) വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഏലപ്പാറയില്‍ നിന്നും കട്ടപ്പന ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏലപ്പാറയില്‍ നിന്നും തിരിഞ്ഞ് ചെമ്മണ്ണ് -കൊച്ചു കരിന്തരുവി- ഉപ്പുതറ- പരപ്പ് വഴി പോകേണ്ടതും കട്ടപ്പനയില്‍ നിന്നും ഏലപ്പാറയ്ക്കു വരുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞ് ഉപ്പുതറ- കൊച്ചുകരിന്തരുവി – ചെമ്മണ്ണ് വഴി ഏലപ്പാറയിലേക്കു പോകേണ്ടതാണെന്നും പിഡബ്ല്യുഡി റോഡ്സ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു
