– 5 നഗരസഭകളിലെ 38 വാർഡുകളും അതീവനിയന്ത്രണ മേഖല
– അതീവനിയന്ത്രണ മേഖലയിൽ കർശന നിയന്ത്രണങ്ങൾ

ആലപ്പുഴ: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും വാർഡുകളിലെ കോവിഡ് രോഗികളുടെ എണ്ണവും ജനസംഖ്യയും തമ്മിലുള്ള അനുപാതം ഏഴിനു മുകളിൽ വരുന്ന പ്രദേശങ്ങൾ അതീവനിയന്ത്രണ മേഖലകളാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ കളക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലഭാഗമായി പുതിയ സർക്കാർ ഉത്തരവുപ്രകാരമാണ് നടപടി.
ജില്ലയിലെ ഏഴ് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. മണ്ണഞ്ചേരി, ആര്യാട്, ചെട്ടികുളങ്ങര, കഞ്ഞിക്കുഴി, മാവേലിക്കര താമരക്കുളം, മുഹമ്മ, മുതുകുളം പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും അതീവ നിയന്ത്രണ മേഖലയായി. ചേർത്തല, മാവേലിക്കര, ചെങ്ങന്നൂർ, ആലപ്പുഴ, കായംകുളം നഗരസഭകളിലെ 38 വാർഡുകളും അതീവ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ സെപ്റ്റംബർ നാലു വരെയാണ് അതീവ നിയന്ത്രണ മേഖലകളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.

അതീവ നിയന്ത്രണ മേഖലകൾ

ചേർത്തല നഗരസഭ- വാർഡ് 27 ഇടത്തിൽ, വാർഡ് 21 കറുവയിൽ, വാർഡ് 10 കാളികുളം, വാർഡ് വാർഡ് 18 അംബേദ്കർ, വാർഡ് 16 പോളിടെക്‌നിക്, വാർഡ് 35 കുറുപ്പനാട്ടുകര, വാർഡ് 15 കുരിക്കച്ചിറ, വാർഡ് 26 വല്ലയിൽ, വാർഡ് 33 കിഴക്കേ നാൽപ്പത്, വാർഡ് 30 മുട്ടം ബസാർ, വാർഡ് 7 ശാസ്താ, വാർഡ് 22 മിനി മാർക്കറ്റ്, വാർഡ് 3 പവർ ഹൗസ്, വാർഡ് 1 ശക്തീശ്വരം, വാർഡ് വാർഡ് 13 സിവിൽ സ്റ്റേഷൻ, വാർഡ് 12 എക്‌സ്-റേ.

മാവേലിക്കര നഗരസഭ – വാർഡ് 12 കല്ലുമല, വാർഡ് 15 പവർഹൗസ്, വാർഡ് 25 കൊച്ചിക്കൽ, വാർഡ് 18 പോനകം, വാർഡ് 14 ആയുർവേദ ഹോസ്പിറ്റൽ.

ചെങ്ങന്നൂർ നഗരസഭ-വാർഡ് 24 ടൗൺ വാർഡ്, വാർഡ് 14 അങ്ങാടിക്കൽ വാർഡ്, വാർഡ് 16 ഐടിഐ, വാർഡ് 19 ഹാച്ചറി, വാർഡ് 3 ടെമ്പിൾ വാർഡ്, വാർഡ് 5 വാഴാർ മംഗലം, വാർഡ് 20 മൂലപ്പടവ്.

ആലപ്പുഴ നഗരസഭ – വാർഡ് 49 ആറാട്ടുവഴി, വാർഡ് 4 കാളാത്ത്, വാർഡ് 50 കാഞ്ഞിരംചിറ , വാർഡ് 5 കൊറ്റംകുളങ്ങര, വാർഡ് 52 മംഗലം, വാർഡ് 6 പുന്നമട.

കായംകുളം നഗരസഭ – വാർഡ് 11 ഗുരുമന്ദിരം, വാർഡ് 35 പുതിയേടം നോർത്ത്

അതീവ നിയന്ത്രണ മേഖല പൂർണമായും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ബാരിക്കേഡ് വച്ച് നിയന്ത്രണം ഏർപ്പെടുത്തും. റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുള്ള യാത്രയ്ക്കും നിയന്ത്രണത്തിനു വിധേയമായി ഇളവുകളുണ്ടായിരിക്കും. അവശ്യഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്കു മാത്രം രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് നാലു വരെയും പൊതുവിതരണ സ്ഥാപനങ്ങൾക്ക്(പി.ഡി.എസ്) രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് നാലു വരെയും പ്രവർത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേർ എത്താൻ പാടില്ല. അവശ്യസർവീസുകൾ ഒഴികെയുള്ള മറ്റു സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല.
നാലിൽ അധികം ആളുകൾ കൂട്ടംകൂടാൻ പാടില്ല. സെക്ടറൽ മജിസ്‌ട്രേറ്റ്, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യവകുപ്പ് എന്നിവയുടെ നിരീക്ഷണവും നിയന്ത്രണവും മേഖലയിൽ ശക്തമായിരിക്കും. പ്രദേശവാസികൾക്ക് പുറത്തുനിന്ന് അവശ്യവസ്തുക്കൾ ആവശ്യമായി വരുന്ന പക്ഷം പൊലീസ്/വാർഡുതല റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരുടെ സേവനം തേടാം. ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരമാവധി 20 പേർക്കു മാത്രം പങ്കെടുക്കാം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കും. പ്രദേശത്തെ വാർഡുതല ജാഗ്രത സമിതികൾ അടിയന്തരമായി കോവിഡ് നിർവ്യാപന നിരീക്ഷണ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.