വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ഓയൂര്‍ അക്ഷയ കേന്ദ്രത്തിന് ഐ. എസ്. ഒ അംഗീകാരം. ഗ്രാമപഞ്ചായത്ത് ഹാളില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അക്ഷയ കേന്ദ്രം സംരഭകന്‍ ഹുസൈന് സര്‍ട്ടിഫിക്കറ്റ് കൈമാറി. പ്രസിഡന്റ് എം. അന്‍സാര്‍ അധ്യക്ഷനായി.
സര്‍ക്കാര്‍-സര്‍ക്കാരിതര ഓണ്‍ലൈന്‍ സേവനങ്ങള്‍ സമയബന്ധിതമായും ഉപഭോക്തൃസംതൃപ്തി മുന്‍നിര്‍ത്തി നിര്‍വഹിച്ചാണ് അംഗീകാരം നേടിയത്. കഴിഞ്ഞ വര്‍ഷം ജില്ലയിലെ മികച്ച കേന്ദ്രത്തിനുള്ള അവാര്‍ഡും ഓയൂര്‍ അക്ഷയ കേന്ദ്രത്തിന് ലഭിച്ചിരുന്നു.