ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2020-21 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയില്‍ മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പി. ഷാജി വിതരണോദ്ഘാടനം നിര്‍വഹിച്ചു. അര്‍ദ്ധ ഊര്‍ജ്ജിത മത്സ്യ കൃഷി വിഭാഗത്തില്‍ ഉള്‍പ്പെട്ട നഗരസഭയിലെ 19 കര്‍ഷകര്‍ക്കാണ് മത്സ്യക്കുഞ്ഞുങ്ങളെ നല്‍കിയത്. നാല് ഹെക്ടറിലുള്ള മത്സ്യകൃഷിക്കായി 30,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നല്‍കിയത്. കോമണ്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട കട്‌ല, രോഹു, മൃഗാള്‍ എന്നിവയെയാണ് കൃഷിക്കായി നല്‍കിയത്.
വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി ടീച്ചര്‍ അധ്യക്ഷയായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ സന്തോഷ് മാസ്റ്റര്‍, സാറാ സലീം, സക്കീനാ സൈദ്, ഹുസൈന്‍ റിയാസ്, നിഷ സുബൈര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ അബ്ദുല്‍നവാസ്, മത്സ്യ കര്‍ഷകന്‍ അഷറഫ് മാവിലായി തുടങ്ങിയവര്‍ പങ്കെടുത്തു.