ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,809 കിടക്കകളിൽ 1,092 എണ്ണം ഒഴിവുണ്ട്. 84 ഐ.സി.യു കിടക്കകളും 35 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 504 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 284 കിടക്കകൾ, 38 ഐ.സി.യു, 25 വെന്റിലേറ്റർ, 261 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 951 കിടക്കകളിൽ 521 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 162 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,924 കിടക്കകളിൽ 1,484 എണ്ണം ഒഴിവുണ്ട്.