കോവിഡ് പശ്ചാത്തലത്തില്‍ വീട്ടില്‍തന്നെ കഴിയേണ്ടിവരുന്ന ഭിന്നശേഷിക്കാര്‍ക്കും, അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായ കൈതാങ്ങ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ ആരംഭിച്ച സഹജീവനം ഹെല്‍പ് ഡസ്‌കിന്റെ ഭാഗമായി ബ്ലോക്ക് തലങ്ങളില്‍ സഹായ കേന്ദ്രങ്ങള്‍ തുറന്നു. സൈക്കൊ സോഷ്യല്‍ കൗണ്‍സിലിംഗ്, അടിയന്തിര മെഡിക്കല്‍ സഹായം, ഓണ്‍ലൈന്‍ തെറാപ്പി, വിനോദ പരിപാടികള്‍, സാമൂഹ്യ വിദ്യാഭ്യാസ പരിപാടികള്‍, സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ലഭ്യമാക്കല്‍ എന്നിവ സഹായ കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കും.
നീലേശ്വരം ബ്ലോക്കില്‍ പ്രത്യാശ ബഡ്സ് സ്‌കൂള്‍ നീലേശ്വരം (8547330362), കാഞ്ഞങ്ങാട് ബ്ലോക്കില്‍ റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ ആനന്ദാശ്രമം(9037560225), പരപ്പ ബ്ലോക്കില്‍ ജ്യോതിഭവന്‍ സ്പെഷ്യല്‍ സ്‌കൂള്‍ ചുള്ളിക്കര(8301834095, കാസര്‍കോട് ബ്ലൊക്കില്‍ ഭാരത് ബഡ്സ് സ്‌കൂള്‍ കാസര്‍കോട് (9961456961), കാറഡുക്ക ബ്ലോക്കില്‍ സ്നേഹ ബഡ്സ് സ്‌കൂള്‍ കാറഡുക്ക (97476711101), മഞ്ചേശ്വരം ബ്ലോക്കില്‍ നവജീവന സ്പെഷ്യല്‍ സ്‌കൂള്‍ പെര്‍ള (8281975844) എന്നിവിടങ്ങളിലാണ് ഹെല്‍പ് ഡസ്‌ക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണിവരെ സഹായകേന്ദ്രങ്ങളില്‍ ബന്ധപ്പെടാം.