വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പു വഴി നല്‍കുന്ന 2021 – 22 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50% -ല്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 3 ലക്ഷം ആണെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. (www.sainikwelfarekerala.org) എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫാറത്തില്‍ രണ്ട് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കേണ്ടതാണ്. 10 മുതല്‍ 12 ക്ലാസുവരെ പഠിക്കുന്ന കുട്ടികളുടെ പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 2021 നവംബര്‍ 30 ന് മുന്‍പായും ഡിഗ്രി, പോസ്റ്റ് ഗ്രാജുഷന്‍ കോഴ്‌സുകളില്‍ പഠിക്കുന്ന കുട്ടികളുടെ അപേക്ഷകള്‍ രേഖകള്‍ സഹിതം 2021 ഡിസംബര്‍ 31 ന് മുന്‍പായും ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ – 04862-222904.