ജനകീയാസൂത്രണ പ്രക്രിയയില്‍ ജനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വേണ്ട രീതിയില്‍ വിനിയോഗിക്കാതെ ഗ്രാമസഭകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണിപ്പോള്‍ എന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ സഹകരണത്തോടെ നടത്തിയ ‘അതിജീവനത്തിന് പെണ്‍വായന’ പദ്ധതിയോടനുബന്ധിച്ച് നടന്ന ‘ജനകീയാസൂത്രണം- 25 വര്‍ഷങ്ങള്‍’ എന്ന വിഷയത്തിലുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘വികസനത്തിന്റെ സ്ത്രീപക്ഷ വഴികള്‍’ എന്ന വിഷയത്തില്‍ സാമൂഹ്യ ക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടിയും ‘വികേന്ദ്രീകൃത വികസനം പുതിയകാല സാധ്യതകള്‍’ എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ സമിതി അംഗം എസ്. ജമാല്‍ എന്നിവര്‍ നയിച്ച സെമിനാറുകളും നടന്നു.
കരുനാഗപ്പള്ളി ജോണ്‍ എഫ്. കെന്നഡി മെമ്മോറിയല്‍ വി. എച്ച്. എച്ച്. എസ്. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് അഡ്വ. പി. ബി. ശിവന്‍ അധ്യക്ഷനായി. കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. ആര്‍. അജു, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരായ ജി. അരുണ്‍കുമാര്‍, ശ്യാം ജി. നായര്‍, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി. വിജയകുമാര്‍, പ്രിന്‍സിപ്പല്‍ എം. എസ്. ഷിബു, പി. കെ. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
