സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര ഡിപ്ലോമ (റിവിഷൻ 2015 സ്‌കീം 5, 6 സെമസ്റ്റർ ഏപ്രിൽ 2021) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. റഗുലർ/ സപ്ലിമന്ററി വിദ്യാർത്ഥികൾ ഓൺലൈനായി www.sbte.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്‌ട്രേഷൻ പൂർത്തീകരിച്ച വിദ്യാർത്ഥികൾ അപേക്ഷാ ഫോമിന്റെ പകർപ്പ് സ്ഥാപനത്തിൽ സമർപ്പിക്കേണ്ടതില്ല. ഫൈനില്ലാതെ സെപ്റ്റംബർ 10 വരെയും ഫൈനോടെ സെപ്റ്റംബർ 15 വരെയും രജിസ്‌ട്രേഷൻ നടത്തും. സംശയങ്ങൾക്ക് 0471-2775440/ 2775443. പരീക്ഷ സെപ്റ്റംബർ 22 ന് ആരംഭിക്കും.

റിവിഷൻ 2010 സ്‌കീം പരീക്ഷകൾക്കുള്ള (1 മുതൽ 6 വരെ സെമസ്റ്ററുകൾ) രജിസ്‌ട്രേഷൻ സെപ്റ്റംബർ 15 ന് ആരംഭിക്കും.