കൊച്ചി: 2021-22 സാമ്പത്തികവര്‍ഷംഎറണാകുളംജില്ലയിലെ പരമ്പരാഗത യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളുടെ നിലവാരം ഉയര്‍ത്തി മത്സ്യം കേട് കൂടാതെ കയറ്റുമതി നിലവാരത്തിലെത്തിക്കുന്ന അപ്ഗ്രഡേഷന്‍ ഓഫ് എക്‌സിസ്റ്റിംഗ് ഫിഷിംഗ് വെസല്‍സ് ഫോര്‍ എക്‌സ്‌പോര്‍ട്ട് കോംപീറ്റന്‍സി (“Upgradation of existing fishing vessels for export competency”)എന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. എറണാകുളം ജില്ലയില്‍ തോപ്പുംപടി, മുനമ്പം ഹാര്‍ബറുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവില്‍ യന്ത്ര വത്കൃതയാനങ്ങള്‍ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന ബോട്ടുടമകളാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു യൂണിറ്റിന് 15 ലക്ഷം രൂപ ചെലവ് വരുന്ന ടി പദ്ധതിയില്‍ 40 ശതമാനം തുക (6 ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. നിലവിലെ യന്ത്ര വത്കൃതയാനത്തില്‍ സ്ലറി ഐസ് യൂണിറ്റ്, ബയോ ടോയ്‌ലറ്റ് എന്നീ സംവിധാനങ്ങള്‍ ഘടിപ്പിക്കുന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.പദ്ധതിക്കുളള അപേക്ഷാ ഫോറം എറണാകുളം (മേഖല) ഫിഷറീസ് ഓഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സെപ്തംബര്‍ 15 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും.