കൊച്ചി: വിമുക്ത ഭടന്മാരുടെ പത്താം സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും മറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന മക്കള്‍ക്ക് സംസ്ഥാന സൈനിമ ക്ഷേമ വകുപ്പ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 50 ശതമാനം മാര്‍ക്ക് നേടിയിട്ടുളളവരും രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുമായിരിക്കണം. അപേക്ഷാ ഫോറം www.sainikwelfarekerala.org വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 10, 11, 12 ക്ലാസ് വരെ നവംബര്‍ 20, ഡിഗ്രി/പി.ജി ഡിസംബര്‍ 20 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ 0484-2422239.