ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിനുള്ള എ ഡി ഐ പി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇന്ത്യൻ പൗരൻ ആയിരിക്കണം. നാല്പത് ശതമാനത്തിലധികം ഭിന്നശേഷിയുള്ള ആളായിരിക്കണം. മാസവരുമാനം 15000 രൂപയിൽ താഴെ.
അർഹരായവർ വൈകല്യം തെളിയിക്കുന്ന ഡിസബിലിറ്റി സർട്ടിഫിക്കറ്റ്, ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ് /വരുമാന സർട്ടിഫിക്കറ്റ്, തൊഴിലുറപ്പ് കാർഡ് ഡിസബിലിറ്റി പെൻഷൻ കാർഡ്, അഡ്രസ് തെളിയിക്കുന്ന രേഖ പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അടുത്തുള്ള ജനസേവന കേന്ദ്രം വഴി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സിവിൽസ്റ്റേഷൻ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക. ഫാേൺ 0484- 2425377.