60 വയസ്സിന് മുകളിലുള്ള കാഴ്ചക്കുറവ്, കേൾവി കുറവ്, ചലന വൈകല്യം, പല്ലു നഷ്ടപ്പെടൽ തുടങ്ങിയ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്ന രാഷ്ട്രീയ വയാേശ്രീ യോജന പദ്ധതിയിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അർഹരായവർ തിരിച്ചറിയൽ രേഖ, ബിപിഎൽ റേഷൻ കാർഡിന്റെ പകർപ്പ്/ വരുമാന സർട്ടിഫിക്കറ്റ് / തൊഴിലുറപ്പ് കാർഡ് /വാർദ്ധക്യ പെൻഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം അടുത്തുള്ള ജനസേവന കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്യാം. ഇതിനു മുമ്പ് ഇത്തരം ഉപകരണങ്ങൾ കൈപ്പറ്റിയവർ / ഏതെങ്കിലും സർക്കാർ / പൊതുമേഖല / തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി ഉപകരണങ്ങൾ കൈപ്പറ്റിയവർ അപേക്ഷിക്കേണ്ടതില്ല.