കൊച്ചി: വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ആശ്രിതര്‍ക്കുമുളള പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ നാല് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വെര്‍ടൈസിംഗ് കോഴ്‌സ് നടത്തുന്നു. വിമുക്തഭടന്മാര്‍/വിധവകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ (വിദ്യാഭ്യാസ യോഗ്യത, വയസ്, വിമുക്തഭടനുമായുളള ബന്ധം തെളിയിക്കുന്ന രേഖകള്‍, മൊബൈല്‍ നമ്പര്‍ രേഖകള്‍ സഹിതം) ഇ-മെയില്‍ ആയിട്ടോ (zswoekm@gmail.com) സൈനികക്ഷേമ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, പിന്‍ 682030 വിലാസത്തിലോ നേരിട്ടോ സപ്തംബര്‍ നാലിന് മുമ്പ് ലഭിച്ചിരിക്കണം. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422239.
