കൊച്ചി: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെട്ട അഞ്ച് വനിതകളായ തൊഴിലാളികള്‍ ചേര്‍ന്ന് കോട്ടുവള്ളി ഗ്രാമപഞ്ചായത്തിð 16 ാം വാര്‍ഡില്‍ ആരംഭിച്ച സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ് നിര്‍മ്മാണ സംരംഭം പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് ഉദ്ഘാടനം ചെയ്തു. കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി ചടങ്ങില്‍ð അദ്ധ്യക്ഷത വഹിച്ചു.
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തി ആരംഭിക്കുമ്പോള്‍ നിര്‍ബന്ധമായും പദ്ധതി സംബന്ധിച്ച വിവരങ്ങളടങ്ങിയ ബോര്‍ഡ് (സിറ്റിസണ്‍ ഇന്‍ഫര്‍മേഷന്‍ ബോര്‍ഡ്) സ്ഥാപിക്കേണ്ടതാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കോട്ടുവള്ളി, ചിറ്റാറ്റുകര, വടക്കേക്കര, ചേന്ദമംഗലം, ഏഴിക്കര എന്നീ ഗ്രാമപഞ്ചായത്തുകളില്‍ ആവശ്യമായി വരുന്ന ബോര്‍ഡുകള്‍ വനിത സംരംഭക യൂണിറ്റ് മുഖേന നിര്‍മ്മിച്ചു നല്‍കുന്നത് വഴി മെച്ചപ്പെട്ട വരുമാനം ഗ്രൂപ്പിലെ വനിതകള്‍ക്ക് ലഭിക്കുന്നു എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഉദ്ഘാടന ചടങ്ങില്‍ð ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് സനീഷ്, ബ്ലോക്ക് മെമ്പറായ ജെന്‍സി തോമസ്, വാര്‍ഡ് അംഗം ലിന്‍സി വിന്‍സന്റ്, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥരായ പ്രിയ പി.പി, കെ.ബി ശ്രീകുമാര്‍, നിഷ എന്‍.പി, പൂണ്യ രാജു എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ð മാര്‍ഗരറ്റ് നന്ദി പറഞ്ഞു.
