തിരുവനന്തപുരം: ജില്ലയിൽ അടഞ്ഞു കിടക്കുന്ന കള്ള് ഷാപ്പുകളിലെ അംഗീകൃത തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണത്തോടനുബന്ധിച്ചു സർക്കാർ അനുവദിച്ച ധനസഹായം ഇന്നു (സെപ്റ്റംബർ 01) മുതൽ വിതരണം ചെയ്യുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു. അതത് റേഞ്ചുകളിലെ എക്‌സൈസ് സർക്കിൾ ഓഫിസുകൾവഴിയാകും വിതരണം. അർഹരായ തൊഴിലാളികൾ കള്ള് ചെത്ത് തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അംഗത്വം തെളിയിക്കുന്ന കാർഡുമായി പ്രവൃത്തി ദിവസങ്ങളിൽ അതത് എക്‌സൈസ് സർക്കിൾ ഓഫിസിൽ ഹാജരാകണം.