സംസ്ഥാന ഭക്ഷ്യ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലാക്കുന്നതിന്റെ ഭാഗമായി റേഷന്‍ കാര്‍ഡില്‍ തെറ്റുകളുണ്ടെങ്കില്‍ (പേര്, വയസ്, ലിംഗം, ബന്ധം, തൊഴില്‍, ഫോണ്‍ നമ്പര്‍ , വിലാസം,) തിരുത്തുന്നതിനും മരണപ്പെട്ടവരെ നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓണ്‍ലൈനായി സെപ്തംബര്‍ 30 നകം അതത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കണം. ഫോണ്‍ 0491 2505541
