നീണ്ട കാലയളവിലെ കാത്തിരിപ്പിന് അവസാനമായി, ഒ.സി.ആര്‍ മറൈന്‍ ബോട്ട്‌യാര്‍ഡിന് ലൈസന്‍സായി. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നിര്‍ദ്ദേശപ്രകാരമാണ് ചുവപ്പ് നാടയുടെ കുരുക്ക് അഴിഞ്ഞത്.
ആലപ്പാട് പഞ്ചായത്തിലെ ആലുംകടവിലാണ് അരുണിന്റെ ഉടമസ്ഥതയിലുള്ള യൂണിറ്റ്. ഇത് സ്ഥിതി ചെയ്യുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്ത് ലൈസന്‍സ് നല്‍കിയില്ല. തുടര്‍ന്നാണ് മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ പരാതി നല്‍കിയത്. പരാതി വിശദമായി പരിശോധിച്ച മന്ത്രി റവന്യൂ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതു പ്രകാരം യൂണിറ്റ് പുറമ്പോക്ക് ഭൂമിയിലല്ലെന്ന് ഉറപ്പാക്കി ലൈസന്‍സ് അനുവദിക്കുകയായിരുന്നു. ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ മന്ത്രി ലൈസന്‍സ് സംരംഭകന് കൈമാറി