വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിയ്ക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. 21,000 രൂപ പ്രതിമാസ വേതനം നൽകും. സോഷ്യൽ വർക്കിൽ ഉള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും, ഓ.ആർ.സി.യ്ക്കു സമാനമായ പരിപാടികളിൽ മൂന്ന് വർഷത്തെ നേതൃത്വപരമായ പ്രവർത്തി പരിചയമുള്ളവരുമായിരിക്കണം.
ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 31 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈൻ നമ്പർ 1, എസ്.പി.ക്യാമ്പ് ഓഫീസിനു സമീപം, തോട്ടക്കാട്ടുക്കര, ആലുവ – 683108 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിയ്ക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2018 ജനുവരി ഒന്നിന് 36 വയസ് കഴിയാൻ പാടില്ല. ഫോൺ : 0484 2609177, വെബ്സൈറ്റ് : sjd.kerala.gov.in
