നെന്മേനി: നെന്മേനി ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ കറപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിര സമിതി അദ്ധ്യക്ഷന്‍ പി.കെ രാമചന്ദ്രന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു. വി.ഇ.ഒ ഷനോജ് പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ അദ്ധ്യക്ഷ സരളാ ഉണ്ണികൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു.
