സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ കാസര്‍കോട് മണ്ഡലംതല വിളവെടുപ്പ് ഉദ്ഘാടനം മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല, മധൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, സുഭിക്ഷ കേരളം പ്രമോട്ടര്‍ മിസ്രിയ അബ്ദുള്‍ റഹ്‌മാന്‍ എന്നിവര്‍ സംബന്ധിച്ചു. ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ എ.ജി.അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് ഫിഷറീസ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഹനീഫ സ്വാഗതവും പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്‌നിം നന്ദിയും പറഞ്ഞു. വീട്ടുവളപ്പില്‍ മത്സ്യം വളര്‍ത്തല്‍ പദ്ധതി പ്രകാരം വിവിധ ഘട്ടങ്ങളിലായി 418 കിലോഗ്രാം മത്സ്യം വിളവെടുത്തു.
