ആലപ്പുഴ: ജില്ലയില്‍ കൊയ്ത്ത് പൂര്‍ത്തിയാക്കുന്നതിനോടൊപ്പം നെല്ലുസംഭരണവും പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആര്‍. അനില്‍ പറഞ്ഞു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ അഞ്ഞൂറ്റും പാടശേഖരം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊയ്ത്തു പൂര്‍ത്തിയാക്കിയ ശേഷം നെല്ല് പാടത്ത് വെള്ളത്തില്‍ കിടക്കുന്ന അവസ്ഥ ഒരു കാലത്ത് ഉണ്ടായിരുന്നു. ഇനിമുതല്‍ കൊയ്ത്തു ആരംഭിക്കുന്നതിനു മുന്‍പ് തന്നെ സംഭരണ നടപടികള്‍ പൂര്‍ത്തിയാക്കും. സംഭരണത്തിലുണ്ടാകുന്ന തടസങ്ങളും നീക്കുമെന്നും മന്ത്രി പറഞ്ഞു. കര്‍ഷകനെ ചൂഷണം ചെയ്യാന്‍ പാടില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. അതിനു വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. കൃഷിക്കാരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കാനായിരുന്നു മന്ത്രിയുടെ പാടശേഖര സന്ദര്‍ശനം. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി. അഞ്ചു എന്നിവരും
