ടി.പി.ആര്‍. 15.60%

ആലപ്പുഴ: ജില്ലയില്‍ വ്യാഴാാഴ്ച ( സെപ്റ്റംബര്‍ 02 ) 1709 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 914 പേര്‍ രോഗമുക്തരായി. 15.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
1672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 252201 പേര്‍ രോഗമുക്തരായി. 14281 പേര്‍ ചികിത്സയിലുണ്ട്.

256 പേര്‍ കോവിഡ് ആശുപത്രികളിലും 2384 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 9756 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 334 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1758 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1621 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 23982 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10954 സാമ്പിളുകളാണ് വ്യാഴാാഴ്ച പരിശോധനയ്ക്ക് അയച്ചത്.