ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയുടെ (കാറ്റഗറി നമ്പര്‍ 418/2019) 2021 ഓഗസ്റ്റ് 31ന് പ്രസിദ്ധികരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത്, 10, 13, 14, 17 തീയതികളില്‍ രാവിലെ 10നും ഉച്ചക്ക് രണ്ടിനും നടത്തുന്നു. ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെ അറിയിപ്പ് ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലിലും മൊബൈല്‍ ഫോണിലും സന്ദേശമായി നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ കളര്‍ മോഡില്‍ പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്ത് ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം നിശ്ചിത തീയതിക്കകം സ്വന്തം ജില്ലയിലോ സമീപത്തുള്ളതോ ആയ കേരള പി.എസ്.സി ഓഫീസിലോ അല്ലെങ്കില്‍ നിശ്ചിത തീയതിയില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മലപ്പുറം ജില്ലാ ഓഫീസിലോ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
