സിഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര് ആന്റ് ഡിസി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ എം.ടെക്ക് പ്രോഗ്രാമിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഇലക്ട്രോണിക്സില് വി എല്‍ എസ് ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീവിഷയങ്ങളിലാണ് എം.ടെക്ക്. വെള്ളയമ്പലത്തെ സിഡാക്ക് ക്യാമ്പസിലാണ് ഇആര്‍ ആന്റ് ഡിസിഐ-ഐടി പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് സി-ഡാക്കിലെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും പഠനശേഷം രണ്ടുവര്‍ഷം വരെ സ്റ്റൈപ്പന്റോടെ ഇന്റേണ്‍ഷിപ്പിനോ മികച്ച കമ്പനികളില്‍ പ്ലേസ്മെന്റിനോ അവസരം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാനതീയതി സെപ്റ്റംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് erdciit.ac.in സന്ദര്‍ശിക്കുകയോ ഫോണില്‍ (04712723333 എക്സ്റ്റന്‍ഷന്‍:250,295, മൊബൈല്‍: 8547897106) ബന്ധപ്പെടുകയോ ചെയ്യുക.
