ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റ ഉത്തരവിറങ്ങി. വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ ആശിഷ് സി. ആറിനെ വെബ് ആന്റ് ന്യൂ മീഡിയ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്ററായിരുന്ന സജീവ് കുമാര്‍ കെ. എസിനെ കോഓര്‍ഡിനേറ്റിങ് ആന്റ് ന്യൂസ് എഡിറ്റിങ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു. അസിസ്റ്റന്റ് എഡിറ്റര്‍ സുമേഷ് കെ. എസിനെ റിസര്‍ച്ച് ആന്റ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായും അസിസ്റ്റന്റ് എഡിറ്റര്‍ സി. പി. അബ്ദുള്‍ കരീമിനെ തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായും സ്ഥാനക്കയറ്റം നല്‍കി നിയമിച്ച് ഉത്തരവായി.
വെബ് ആന്റ് ന്യൂ മീഡിയ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്ദുശേഖര്‍ കെ. എസിനെ മലയാളം എഡിറ്റര്‍ തസ്തികയില്‍ മാറ്റി നിയമിച്ചു. കോഓര്‍ഡിനേറ്റിംഗ് ആന്റ് ന്യൂസ് എഡിറ്റിംഗ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസറായിരുന്ന കിരണ്‍ റാമിനെ ടാഗോര്‍ തിയേറ്റര്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫീസര്‍ തസ്തികയില്‍ മാറ്റി നിയമിച്ചു. റിസര്‍ച്ച് ആന്റ് റഫറന്‍സ് വിഭാഗം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപയെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചു.
ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ളിക് റിലേഷന്‍സ്് ഓഫീസര്‍ തസ്തികയില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിക്കുന്ന ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഡോ. എച്ച്. കൃഷ്ണകുമാറിനെ വകുപ്പ് ഡയറക്ട്രേറ്റില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍ തസ്തികയില്‍ നിയമിച്ചു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ട്രേറ്റില്‍ ലോട്ടറി പബ്ളിസിറ്റി ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ഭാസ്‌ക്കറിനെ ലേബര്‍ കമ്മീഷണറേറ്റില്‍ ലേബര്‍ പബ്ളിസിറ്റി ഓഫീസര്‍ തസ്തികയിലേക്ക് സ്ഥലംമാറ്റി ഉത്തരവായി.

ലേബര്‍ പബ്ളിസിറ്റി ഓഫീസര്‍ തസ്തികയില്‍ നിന്ന് മാറിയ ദിലീപ്കുമാര്‍ സി. എഫിനെ ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറായി മാറ്റി നിയമിച്ചു. വകുപ്പ് ഡയറക്ട്രേറ്റില്‍ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന വിനോദ് ജി. എസിനെ ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി മാറ്റിനിയമിച്ചു. ഓഡിയോ വീഡിയോ ഡോക്യുമെന്റേഷന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്ന ബി. ടി. അനില്‍കുമാറിനെ ലോട്ടറി പബ്ളിസിറ്റി ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു. തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് മാറിയ നിജാസ് ജ്യൂവല്‍ എ. എയെ എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിയമിച്ചു. ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍കുമാറിനെയും കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജസ്റ്റിന്‍ ജോസഫിനെയും പരസ്പരം സ്ഥലംമാറ്റി നിയമിച്ച് ഉത്തരവായി.