കണ്ണൂര്‍: കൊവിഡ് രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. വ്യാപനം കൂടിയ പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. പേരാവൂര്‍ 8, അയ്യങ്കുന്ന് 8,10,13, ചെറുതാഴം 8,14, ചിറ്റാരിപ്പറമ്പ് 3,4,5,8,9,10,12,13, ചൊക്ലി 4, ധര്‍മ്മടം 2,3, എരഞ്ഞോളി 9, ഇരിക്കൂര്‍ 13, കടന്നപ്പള്ളി പാണപ്പുഴ 4, കോളയാട് 5, കൊട്ടിയൂര്‍ 8, കുഞ്ഞിമംഗലം 3,5,7, മാങ്ങാട്ടിടം 5,14, പേരാവൂര്‍ 13, രാമന്തളി 10,11, ഉളിക്കല്‍ 9, വേങ്ങാട് 7,18 എന്നീ തദ്ദേശ സ്ഥാപന വാര്‍ഡുകളിലെ ചില പ്രദേശങ്ങളാണ് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയത്.