വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ്‌വർക്ക് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ്സ് പാസ്സായിരിക്കണം. അപേക്ഷഫോം www.sitttrkerala.ac.in ൽ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷാ ഫോം, സ്വയംസാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പത്ത് രൂപ അപേക്ഷ ഫീസ് എന്നിവ സഹിതം സെൻട്രൽ പോളിടെക്ക്‌നിക്ക് കോളേജിന്റെ ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ 20ന് വൈകിട്ട് നാല് വരെ സ്വീകരിക്കും.