തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുളള ബി.പി.എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്കുളള 2021 – 22 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് വനിതാ ശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു അപേക്ഷകള്‍ www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഏറ്റവും അടുത്തുളള അങ്കണവാടി, ശിശുവികസന പദ്ധതി ഓഫിസുമായി ബന്ധപ്പെടുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15.