തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് രൂപത്തിലാക്കി വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ്. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും.
ക്യൂ.ആര്‍.കോഡും ബാര്‍കോഡും കാര്‍ഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാര്‍ഡിന്റെ മുന്‍വശത്തുണ്ടാവുക. സ്മാര്‍ട്ട് കാര്‍ഡ് ഒരുക്കുന്നതിനു മുമ്പ് റേഷന്‍കാര്‍ഡിലെ വിവരങ്ങള്‍ വ്യക്തവും കൃത്യവുമായിരിക്കണം. അതിനാല്‍ നിലവിലെ റേഷന്‍കാര്‍ഡില്‍ തെറ്റുകള്‍ തിരുത്തുക, കൂട്ടിച്ചേര്‍ക്കല്‍, മരിച്ച വ്യക്തികളുടെ പേരുനീക്കല്‍ മുതലായവക്കു വേണ്ടി അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം താലൂക്ക് സപ്ലൈ ഓഫിസില്‍ നേരിട്ടോ സിവില്‍ സപ്ലൈസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായോ സെപ്റ്റംബര്‍ 30നകം അതാത് താലൂക്ക് സപ്ലൈ ഓഫിസുകളില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.