തിരുവനന്തപുരം :സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കേരളയുടെ ആഭിമുഖ്യത്തിലുളള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ നടത്തുന്ന കൗണ്‍സലിങ് സൈക്കോളജിയുടെ എഴുത്തു പരീക്ഷ കേരളത്തിലെ വിവിധ ജില്ലകളില്‍ ഗവ. സ്‌കൂളുകള്‍ ഉള്‍പ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുന്നു. പ്രസ്തുത പരീക്ഷയുടെ നടത്തിപ്പിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരെയും പ്രിന്‍സിപ്പല്‍മാരെയുമാണ് ചുമതലപ്പെടുത്തിയിട്ടുളളത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു..
