ജില്ലയിലെ 66 കോവിഡ് ആശുപത്രികളിൽ 2,817 കിടക്കകളിൽ 1,103 എണ്ണം ഒഴിവുണ്ട്. 73 ഐ.സി.യു കിടക്കകളും 35 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 477 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 281 കിടക്കകൾ, 28 ഐ.സി.യു, 21 വെന്റിലേറ്റർ, 234 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒൻപത് സി.എഫ്.എൽ.ടി.സികളിലായി 963 കിടക്കകളിൽ 458 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിൽ 155 എണ്ണം ഒഴിവുണ്ട്. 72 ഡോമിസിലിയറി കെയർ സെന്ററുകളിൽ ആകെയുള്ള 1,924 കിടക്കകളിൽ 1,477 എണ്ണം ഒഴിവുണ്ട്.