ഇടുക്കി : കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് നല്‍കി വരുന്ന മരണാനന്തര സഹായം, വിവാഹ ധനസഹായം എന്നിവ് 5000 രൂപയായും, ചികിത്സാ ധനസഹായം (3 വര്‍ഷത്തിലൊരിക്കല്‍) 4000- രൂപയായും വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2021 ആഗസ്റ്റ് 16 മുതലുള്ള വിവാഹം, ചികിത്സ, മരണം എന്നിവയുടെ അപേക്ഷയിന്‍മേല്‍ വര്‍ദ്ധിപ്പിച്ച ആനുകൂല്യം ലഭിക്കും.
