ജില്ലാ ഹോമിയോ ആശുപത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭവ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ നാലിന് ജില്ലയിലെ അധ്യാപകർക്കായി ഓൺലൈനില്‍ യോഗ പരിശീലനവും ജീവിത ശൈലി രോഗനിയന്ത്രണം സംബസിച്ച ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കും.
രാവിലെ പത്തിന് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എസ്. പുഷ്പമണി ഉദ്ഘാടനം ചെയ്യും . ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജി വിൽബർ അധ്യക്ഷത വഹിക്കും. ഡോ.പി.ബി അഞ്ജു പ്രോജക്ട് റിപ്പോർട്ടവതരിപ്പിക്കും. ഡോ. ശിവ പ്രകാശ് ബോധവത്കരണ ക്ലാസും നാച്ച്വറോപ്പതി മെഡിക്കൽ ഓഫീസർ ഡോ. ഷാരോൺ അന്ന തോമസ് യോഗ പരിശീലനവും നയിക്കും.
ആശുപത്രി സൂപ്രണ്ട് ഡോ. എ.ടി സുകുമാരി സ്വാഗതവും ഡോ. കെ.കെ. ജിഷ നന്ദിയും പറയും .