ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയുടെ ഭാഗമായി ചന്ദ്രഗിരി പുഴയ്ക്ക് കുറുകെ പൈപ്പ് ലൈൻ ഇടുന്ന പ്രവൃത്തി അന്തിമഘട്ടത്തിലെത്തി. ഇതിന്റെ ഭാഗമായി ബേവിഞ്ച-ആലൂർ-ഇരിയണ്ണി-മുണ്ടക്കൈ പി.ഡബ്ല്യു.ഡി റോഡിലൂടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ അഞ്ച് മുതൽ 15 വരെ ഈ റോഡിലൂടെ ഗതാഗതം നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങൾ ബേവിഞ്ച-മുണ്ടക്കൈ ബോവിക്കാനം വഴി കടന്നു പോകേണ്ടതാണെന്ന് അറിയിച്ചു.