എസ്.എസ്.എല്.സി, ഹയര് സെക്കന്ഡറി, വൊക്കേഷണല് ഹയര് സെക്കന്ഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ പ്രൊഫഷണല് കോഴ്സ് പരീക്ഷകളില് ആദ്യ തവണയില് ഫസ്റ്റ് ക്ലാസ് / ഡിസ്റ്റിംഗ്ഷന് / തത്തുല്യ ഗ്രേഡ് നേടി പാസ്സായ പട്ടികജാതി വിദ്യാര്ഥികള്ക്ക് 2021-22 വര്ഷം പ്രോത്സാഹന സമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്ക്ക് എസ്.എസ്.എല്.സി/ പ്ലസ് ടു പരീക്ഷകളില് ഡി പ്ലസ് ഉണ്ടാവരുത്. എസ്.എസ്.എല്.സി.ക്ക് നാല് സി/സി പ്ലസില് കൂടുതല്, പ്ലസ്.ടുവിന് രണ്ട് സി/സി.പ്ലസില് കൂടുതല് ഉള്ളവരെ പരിഗണിക്കില്ല. ജാതി സര്ട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പരീക്ഷയില് ലഭിച്ച മാര്ക്ക് ലിസ്റ്റിന്റെ പകര്പ്പ് (കമ്പ്യൂട്ടര് കോപ്പി പരിഗണിക്കില്ല), ആധാര് കാര്ഡിന്റെ പകര്പ്പ്, അക്കൗണ്ട് ബുക്കിന്റെ പകര്പ്പ് എന്നിവ സഹിതം അക്ഷയ സെന്ററിലൂടെ ഓണ്ലൈനായി അപേക്ഷിക്കണം.
അപേക്ഷയുടെ കോപ്പി അവര് താമസിക്കുന്ന പരിധിയിലുള്ള ബ്ലോക്ക് / മുനിസിപ്പല് പട്ടികജാതി വികസന ഓഫീസില് സമര്പ്പിക്കണം. എസ്.എസ്.എല്.സി / പ്ലസ്ടു/ വി.എച്ച്.എസ്.സി/ ഡിപ്ലോമ/ ടി.ടി.സി/ പോളിടെക്നിക് കോഴ്സുകള് പാസായ വിദ്യാര്ഥികള് അസല് മാര്ക്ക് ലിസ്റ്റ് ലഭിച്ച് ഒരു മാസത്തിനകവും ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല് കോഴ്സുകള് വിജയിച്ചവര് പ്രൊവിഷണല് സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് സഹിതം പരീക്ഷാഫലം പ്രസിദ്ധീകരിച്ച്/ മാര്ക്ക് ലിസ്റ്റ് ലഭിച്ച് ഒരു മാസത്തിനകമോ അപേക്ഷ നല്കണമെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര് അറിയിച്ചു.