പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പോത്തുണ്ടി ഡാമിലെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവൽ (106.710 മീ) ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ഡാമിലെ ജലനിരപ്പ് റൂൾ കർവ് പ്രകാരം ക്രമീകരിക്കുന്നതിന് മഴയുടെ തീവ്രത അനുസരിച്ച് ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പോത്തുണ്ടി പുഴയുടെ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം.