കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 22 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കരുനാഗപ്പള്ളി, ക്ലാപ്പന, ഓച്ചിറ, നീണ്ടകര, ചവറ, പ•ന, തഴവ, തൊടിയൂര്‍, തെക്കുംഭാഗം, തേവലക്കര എന്നിവിടങ്ങളില്‍ ഒന്‍പത് കേസുകളില്‍ പിഴയീടാക്കി. 162 കേസുകളില്‍ താക്കീത് നല്‍കി.
കൊട്ടാരക്കര, ചടയമംഗലം, കരീപ്ര, ഇളമാട്, മേലില, വെട്ടിക്കവല, വെളിയം, വെളിനല്ലൂര്‍, പൂയപ്പള്ളി, ചിതറ, ഉമ്മന്നൂര്‍, നിലമേല്‍, ഇട്ടിവ, കടയ്ക്കല്‍, കുമ്മിള്‍, പ്രദേശങ്ങളില്‍ നാല് കേസുകള്‍ക്ക് പിഴ ചുമത്തി. 288 കേസുകള്‍ക്ക് താക്കീത് നല്‍കി.
കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് വടക്ക്,ശൂരനാട് തെക്ക്, പടിഞ്ഞാറേകല്ലട മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 91 കേസുകള്‍ക്ക് താക്കീത് നല്‍കി.
കൊല്ലത്ത് തൃക്കരുവ, കുണ്ടറ, ഇളമ്പള്ളൂര്‍, കൊറ്റങ്കര, പെരിനാട്, കൊല്ലം കോര്‍പ്പറേഷന്‍, ചാത്തന്നൂര്‍, പരവൂര്‍, തൃക്കോവില്‍വട്ടം, മയ്യനാട്, കല്ലുവാതുക്കല്‍ എന്നീ പ്രദേശങ്ങളില്‍ ഒന്‍പത് കേസുകളില്‍ പിഴയീടാക്കി. 282 കേസുകളില്‍ താക്കീത് നല്‍കി.
പത്തനാപുരത്ത് തലവൂര്‍, പിടവൂര്‍ പുന്നല, എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 കേസുകളില്‍ താക്കീത് നല്‍കി.