ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പരിശോധന വ്യാപകമാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. കരുനാഗപ്പള്ളി നഗരസഭയിലെ കണ്ടെയിന്‍മെന്റ് പരിധിയിലുള്ള 12 വാര്‍ഡുകളില്‍ അധിക ജാഗ്രതാ നടപടികള്‍ സ്വീകരിച്ചു.
പട്ടാഴി വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറെവിള മുതല്‍ ഗോവിന്ദ മഠം ചെമ്പന്നൂര്‍ വരെയുള്ള കോളനി പ്രദേശം പ്രത്യേക ക്ലസ്റ്റര്‍ ആയി തിരിച്ച് പോലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തമാക്കി. സെപ്റ്റംബര്‍ എട്ടിന് ഗോവിന്ദ മഠം കോളനിയില്‍ ആര്‍. ടി. പി. സി. ആര്‍. പരിശോധന നടക്കും.
മുഖത്തല ബ്ലോക്ക് പരിധിയിലുള്ള തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ബോധവത്കരണ അനൗണ്‍സ്‌മെന്റ് തുടരുന്നു.
