കൊല്ലം: കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ചിറക്കര ഉളിയനാട് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നാളെ (സെപ്റ്റംബര്‍ 7) രാവിലെ 9 മണി മുതല്‍ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്. ഓരോ വാര്‍ഡിലും 55 പേര്‍ക്ക് വീതം വാക്‌സിന്‍ ലഭ്യമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സി. സുശീല ദേവി അറിയിച്ചു. ഇതുവരെ 9437 പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 3932 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും നല്‍കി.
12101 പേരില്‍ പരിശോധന നടത്തി. രണ്ടു വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. 42 രോഗികളെ ചിറക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡി.സി.സിയിലേക്ക് മാറ്റി. 16 വാര്‍ഡുകളിലും പഞ്ചായത്ത്തല ജാഗ്രത സമിതിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും പ്രസിഡന്റ് അറിയിച്ചു.
നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 90 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായി. ലഭ്യതക്കനുസരിച്ചു ഒരാഴ്ചക്കുള്ളില്‍ ഒന്നാം ഡോസ് 100 ശതമാനമാകുമെന്നാണ്പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സത്യഭാമ അറിയിച്ചത്. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു ആന്റിജന്‍, ആര്‍. ടി. പി. സി. ആര്‍. പരിശോധന വ്യാപിപ്പിച്ചിട്ടുമുണ്ട്.
പോരുവഴി ഗ്രാമപഞ്ചായത്തിലെ ഡി.സി.സിയില്‍ 15 രോഗികളാണുള്ളത്. വാക്‌സിനേഷന്‍ 90 ശതമാനത്തോളം പൂര്‍ത്തിയായി. കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അനൗണ്‍സ്‌മെന്റ് – പരിശോധന വ്യാപിപ്പിക്കുമെന്ന് ് പ്രസിഡന്റ് ബിനു മംഗലത്ത് പറഞ്ഞു.
ടി. പി. ആര്‍. നിരക്ക് ഉയര്‍ന്ന തഴവ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും അധിക നിയന്ത്രണങ്ങളോടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യാപക പരിശോധനകളും. ഗൃഹപരിചരണ കേന്ദ്രങ്ങളും സി. എഫ്. എല്‍. ടി. സി കളും സജ്ജമാക്കിയിട്ടുണ്ട്.