കണ്ണൂർ: വാക്‌സിന്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച (സപ്തംബര്‍ ആറ്) ജില്ലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 8281599680, 8589978405, 8589978401, 0497 2700194, 0497 2713437.
