കോഴിക്കോട് ജില്ലയിൽ ഇതുവരെ 25,60,219 പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 18,69,217ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 6,91002പേർ രണ്ടാം ഡോസും സ്വീകരിച്ചു.
18 നും 45 നുമിടയിൽ പ്രായമുള്ളവരിൽ 6,98754പേർ ആദ്യ ഡോസും 80661പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 45നും 60 നുമിടയിൽ പ്രായമുള്ളവരിൽ 5,65618 പേർആദ്യ ഡോസ് വാക്സിനും 2,39556 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള 4,96894 പേർ ആദ്യ ഡോസ് വാക്സിനും 2,78623 പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു.
13248പാലിയേറ്റീവ് കെയർ രോഗികളും 12498 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതു വരെ വാക്സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള 3806പേർ വാക്സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768പേർ ആദ്യ ഡോസും പേർ 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു.25 ട്രാൻസ്ജൻ്റർമാരും വാക്സിൻ സ്വീകരിച്ചു.